Saturday 31 August 2013

എന്‍റെ വായന
എം.ടി.വാസുദേവന്‍നായര്‍
എം ടി യുടെ "രണ്ടാമൂഴം" അതിഗംഭീരം തന്നെ. എത്രയോ മുൻപേ വായിക്കേണ്ടിയിരുന്ന ചരിത്ര സംഭവമായിരുന്നു...... ഭീമാസേനെന്റെ കാഴ്ച്ചപ്പാടിലൂടെയുള്ള ഈ മഹാഭാരത സംഭവങ്ങൾ ഒരു വേറിട്ട ചിന്തകൾക്കു നാന്ദി കുറിക്കുന്നു. ഇതിനും മനോഹരമായി ഇനി മറ്റൊരു മഹാഭാരത വ്യാഖ്യാനം ഇനി ഉണ്ടാകില്ല. ഭീമന്‍ എന്ന വീരനെ ഞാന്‍ തിരിച്ചറിഞ്ഞത്‌ ഇതിലൂടെ. സാധാരണ മഹാഭാരത കഥകള്‍ എല്ലാം വായികുമ്പോള്‍ ഇത്രയും വീരന്‍ ആയിരിന്നോ എന്നു എനിക്ക്‌ സംശയം ഉണ്ടായി. 

മഹാഭാരതം തുടങ്ങുമ്പോള്‍ തന്നെ വ്യാസന്‍ പറയുന്നുണ്ട് ലോകത്തില്‍ എന്തൊക്കെ ഉണ്ടോ അതൊക്കെ ഇതിലുണ്ട് .ഇതിലെന്തില്ല അത് നിങ്ങള്ക്ക് ലോകത്തിലെവിടെയും കാണാന്‍ കഴിയില്ല .....!. മഹാഭാരതത്തിലെ ഓരോ കഥാപാത്രത്തിനുമുണ്ട് ഓരോ കഥകള്‍ ജീവിതത്തിന്റെ മനോഹാരിതയുടെ വേദനകളുടെ യുദ്ധത്തിന്റെ ഭ്രാന്തമായ കീഴടക്കലിന്റെ . കുട്ടിക്കാലം മുതല്‍ തന്നെ ഇതൊരു ഭാരതീയനെയും പോലെ എന്റെ ഉള്ളിലും കുടിയിരുന്ന ബ്രുഗോഥരനായ പോണ്ണത്തടിയനായ തീറ്റപ്രാന്തനായ ഭീമാകാരന്‍ ഭീമനെ ചുവടോടെ പിഴുതെറിഞ്ഞു അത്യുഗ്രനായ യുദ്ധത്തിന്റെയും സ്നേഹത്തിന്റെയും ബന്തങ്ങളുടെയും ചങ്ങലയില്‍ പോലും കരുത്തോടെ തല ഉയര്‍ത്തി നില്‍ക്കുന്ന ഭാരതത്തിലെ കര്‍ണനോടും അര്‍ജുനനോടും ധുര്യോധനോടും തോളോരുമി നില്‍ക്കുന്ന അതിശക്തനായ ഒരു പോരാളിയെ ശക്തമായി തന്നെ പ്രതിഷ്ടിക്കാന്‍ രണ്ടാമൂഴത്തിന് കഴിഞ്ഞു . വായിക്കാന്‍ തുടങ്ങിയാല്‍ താഴെവേക്കാന്‍ തോന്നാത്ത ഓരോ വരികളും നമ്മെ കോള്‍മയിര്‍കൊള്ളിക്കുന്ന അതിമനോഹരമായ ഗ്രന്ഥം ...!


വത്സല.കെ.പി



                                                                                    

No comments: